Headlines

”കേസുകൊടുക്കുമെന്നു പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കറിവയ്ക്കാതിരുന്നത്”; വിവാദങ്ങളോട് പ്രതികരിച്ച് ഫിറോസ്

ഭീഷണിപ്പെടുത്തുകയും കേസുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്നു തീരുമാനിച്ചതെന്ന് ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. സീരിയലുകളും സിനിമകളും പോലെ പ്രത്യേകം തിരക്കഥ തയാറാക്കിയാണ് വിഡിയോ ചെയ്തത്. തിരക്കഥയിൽ പ്ലാൻ ചെയ്തതെല്ലാമാണ് കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദങ്ങൾക്കു പിറകെ മീഡിയവണ്ണിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം. ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്. നാട്ടിൽനിന്ന് വരുമ്പോൾ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകൾ കാണിക്കുകയായിരുന്നു ലക്ഷ്യം….

Read More

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

  കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത്…

Read More

ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം

  ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽ ക്യൂവിന് പുറമെയാണിത്. ഇടത്താവളങ്ങളിൽ അടക്കം സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിംഗ് സൗകര്യം എവിടെയൊക്കെ ലഭിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരുന്നു.

Read More

പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നതായി മജിഷ്യൻ ഗോപിനാഥ് മുതുകാട്

  മജിഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതമാണ് അവസാനിപ്പിക്കുന്നത്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനിയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരുപാട് കാലം പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണമെന്നാണ് ഇനിയുള്ള സ്വപ്‌നമെന്നും മുതുകാട് പറഞ്ഞു. 45 വർഷത്തോളം പ്രൊഫഷണൽ മാജിക് ഷോ…

Read More

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീരത്തേക്ക്; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീരത്തോട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നാളെ ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

കൊച്ചിയിൽ ഡിസംബർ ഒന്ന് മുതൽ വഴിയോര കച്ചവടം വിലക്കി ഹൈക്കോടതി

  കൊച്ചിയിൽ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബർ ഒന്നുമുതലാണ് നിയന്ത്രണമേർപ്പെടുത്തുക. ഇതുസംബന്ധിച്ച് കൊച്ചി കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. അർഹതയുള്ളവർക്ക് ഈ മാസം 30നകം ലൈസൻസും തിരിച്ചറിയൽ കാർഡും നൽകാനും ഹൈക്കോടതി നിർദേശിച്ചു. കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോർപറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണം. നിലവിലെ കച്ചവടക്കാരിൽ 876 പേരിൽ 700 പേർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കാൻ കലക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി…

Read More

ആന്ധ്രയിലെ കാര്യങ്ങൾ ധരിപ്പിക്കാനാണ് സോണിയയുമായുള്ള കൂടിക്കാഴ്ചയെന്ന് ഉമ്മൻ ചാണ്ടി

  ആന്ധ്ര പ്രദേശ് കോൺഗ്രസിലെ കാര്യങ്ങൾ ധരിപ്പിക്കാനാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലെ പുനഃസംഘടനാ വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്തെ ജനറൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു പുനഃസംഘടനയിൽ എതിർപ്പുള്ള ഉമ്മൻ ചാണ്ടി തന്റെ പരാതികൾ അറിയിക്കുന്നതിനായാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ താരിഖ് അൻവറുമായും കെ സി വേണുഗോപാലുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പരാതിയുണ്ടെന്ന് താരിഖ് അൻവറും വ്യക്തമാക്കിയിരുന്നു.

Read More

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; തൃശ്ശൂരിൽ വീട് വിട്ടിറങ്ങിയ 14കാരൻ മരിച്ച നിലയിൽ

  തൃശ്ശൂരിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശ് എന്ന 14കാരനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ആകാശിനെ കാണാതായത് അന്വേഷണത്തിനിടെ ബുധനാഴ്ച കുട്ടിയുടെ ചെരുപ്പും സൈക്കിളും കൂടൽ മാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ തെരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു…

Read More

ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്ക്

  ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റു. കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റത്. വെൺമണി സ്വദേശികളായ ഷൈജാമോൾ, അമ്മിണി കൃഷ്ണൻ, സന്ധ്യ ടി എസ് എന്നിവർക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടർന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജക്കും സന്ധ്യക്കും പരുക്കേറ്റത് ഏലത്തോട്ടത്തിലേക്ക് ജോലി പോകുന്നതിനിടെയാണ് സംഭവം. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുമ്പേ പോയ രണ്ട്…

Read More