മോൻസൺ പോക്സോ കേസ്: പോലീസിനെതിരേ ഡോക്ടർ രംഗത്ത്
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയില്‍ പ്രതിയായ കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പ്രഫ. ഡോ. വി. പ്രിയ പോലീസ് പീഡനമാരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇവര്‍ക്കു മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കരുതെന്നു നിര്‍ദേശിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോക്സോ കേസിനെത്തുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാക്കിയ പെണ്‍കുട്ടിയെ പോലീസ് ബലമായി തന്റെ മുന്നില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ടു പെണ്‍കുട്ടിയെ താന്‍ തടഞ്ഞുവച്ചെന്നു കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ഡോ….
