Headlines

ഇന്ധനവില കുറച്ചില്ലെങ്കിൽ പിണറായി സർക്കാരിനെതിരെ തീക്ഷ്ണമായ സമരമെന്ന് കെ സുധാകരൻ

  ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അത് ചെയ്യിച്ചേ അടങ്ങൂവെങ്കിൽ കോൺഗ്രസ് അതിനും തയ്യാറാണ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം…

Read More

തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ(65) ആണ് തൂങ്ങിമരിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ ലോക്ക് ഡൗൺ സമയത്താണ് പുറത്തിറങ്ങിയത്. 2012ൽ മഠവൂർപാറയിൽ വെച്ച് സുഹൃത്തായ സതിയെ കൊന്ന കേസിലാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.  

Read More

സംസ്ഥാനത്ത് ഇന്ന് 6,111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള…

Read More

ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വയനാട് ആസ്റ്ററിൽ പ്രവർത്തനമാരംഭിച്ചു

  കല്പറ്റ: വയനാട് ജില്ലയിലെ മേപ്പടിയിൽ സ്ഥാപിതമായ ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെല്ലൂർ സിഎംസി മാതൃകയിൽ, വടക്കൻ കേരളത്തിൽ ആദ്യമായി, സമഗ്ര ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (PMR) സെന്റർ പ്രവർത്തനമാരംഭിച്ചു. ശരീര ഭാഗങ്ങളുടെ, നിലച്ചുപോയ സ്വാഭാവിക പ്രവർത്തനങ്ങളും ധർമ്മങ്ങളും വീണ്ടെടുക്കാൻ രോഗികളെ സഹായിക്കുന്ന ഒരു മെഡിക്കൽ ചികിത്സാ സ്പെഷ്യാലിറ്റിയാണ് പി എം ആർ. പി‌എം‌ആർ‌ ചികിത്സ ആർക്കെല്ലാം നൽകണം തലക്ക് പരുക്കേറ്റവർ, പക്ഷാഘാതം മൂലം ദീർഘകാലം കിടപ്പിലായവർ , മൾട്ടിപ്പിൾ സ്ക്ലിറോസിസ് അല്ലെങ്കിൽ സെറിബ്രൽ…

Read More

നെടുമ്പാശ്ശേരിയിൽ 80 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണം പിടികൂടി. 80 ലക്ഷം രൂപയിലേറെ വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.  

Read More

കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതിക്ക് ഗുരുതര പരുക്ക്

  കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടിയത്. കുട്ടി മരിച്ചു. സാംസിയെ ഗുരുതര പരുക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഭർത്താവ് വിദേശത്ത് പോയതിന് ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.

Read More

നവജാത ശിശുവിന്റെ മരണം: അമ്മയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു; ഭർത്താവ് അടക്കം 54 സാക്ഷികൾ

  കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അമ്മ രേഷ്മയെ പ്രതിയാക്കിയാണ് കുറ്റപത്രം. രേഷ്മ മാത്രമാണ് കേസിലെ പ്രതി. രേഷ്മയുടെ ഭർത്താവ് വിഷ്ണു അടക്കം 54 സാക്ഷികളാണ് കേസിലുള്ളത്. 55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്. നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെയുള്ളത്. അനന്തുവെന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന അടുത്ത ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവർ…

Read More

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി; സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് മഴ തുടരും

  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി. ഇതിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം നാളെയോടെ വടക്കൻ തമിഴ്‌നാട്-തെക്ക് ആന്ധ്രാ പ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. കേരളാ തീരത്ത് ഭീഷണിയില്ലെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ഇടുക്കി, എറണാകുളം,…

Read More

ദുരൂഹതകളേറെ: കൊച്ചി വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

  കൊച്ചിയിൽ മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ സി ബി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് അന്വേഷണത്തെ കുറിച്ച് വിമർശനമുയർന്നതോടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത് മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്. കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ തങ്ങളുടെ…

Read More

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്. ഇതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴ എന്നിവയിലാണ് കുത്തൊഴുക്കുണ്ടായത്. ഭാരതപ്പുഴയിലും വെള്ളം ഉയരും. ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്.

Read More