കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണം പിടികൂടി. 80 ലക്ഷം രൂപയിലേറെ വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.