കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആർഡിഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.