സൗജന്യ കിറ്റ് വിതരണം നിര്‍ത്തി; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആളുകള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോൾ ജോലിക്ക് പോകാനാവുന്ന സാഹചര്യമാണ്. അതിനാല്‍ വരും മാസങ്ങളില്‍ കിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ല. കഴിഞ്ഞ ഓണക്കാലത്തായിരുന്നു അവസാനമായി സൗജന്യ കിറ്റ് വിതരണം ചെയ്തത്….