അതിവേഗപാതയിൽ അതിവേഗ നടപടി; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

  അതിവേഗപാതയിൽ അതിവേഗ നടപടിയുമായി സർക്കാർ. അതിവേഗ റെയിൽപ്പാത പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കീഴിൽ 11 തഹസിൽദാർമാർ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. അതേസമയം പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു….

Read More

ഇടക്കാല ഉത്തരവ് തുടരും: മുല്ലപ്പെരിയാറിൽ നവംബർ 30ന് ജലനിരപ്പ് 142 അടിയായി ഉയർത്താം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബർ 30ന് ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കി ഒക്ടോബർ 28നായിരുന്നു ഇടക്കാല ഉത്തരവ്. അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. അന്തിമ തീരുമാനമുണ്ടാകും വരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി…

Read More

കോഴിക്കോട് ജില്ലയിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; വ്യാപക പരിശോധന നടത്തും

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത നാലിടങ്ങളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നരിക്കുനി, പെരുമണ്ണ എന്നിവിടങ്ങളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയ ആർക്കും കോളറ ലക്ഷണങ്ങളില്ല നാല് സ്ഥലത്താണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുകയായിരുന്നു. നരിക്കുനിയിലെ മൂന്ന് കിണറുകളിലെയും പെരുമണ്ണയിലെ ഒരു കിണറിലെയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം…

Read More

പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും സൂക്ഷിച്ച ബാഗ് യാത്രക്കിടെ നഷ്ടമായി

  മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റൾ സൂക്ഷിച്ച ബാഗ് നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ ഭാഗാണ് യാത്രക്കിടെ നഷ്ടമായത്. പിസ്റ്റളിന് പുറമേ ബാഗിനുള്ളിൽ പത്ത് റൗണ്ട് തിരകളുമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടമായത്. ശ്രീരാമകൃഷ്ണനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട ശേഷം മടങ്ങുകയായിരുന്നു രാജേഷ്. കെഎസ്ആർടിസി ബസിലാണ് ഗൺമാൻ തിരുവനന്തപുരത്തേക്ക് തിരിച്ചത്. കായംകുളത്ത് വച്ചായിരുന്നു ബാഗ് നഷ്ടമായ വിവരം രാജേഷ് അറിഞ്ഞത്. യാത്രയ്ക്കിടെ ബാഗ് മാറിയെടുത്തതാകാമെന്നാണ്…

Read More

കണ്ണൂർ നരിവയലിൽ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്. നരിവയൽ സ്വദേശി ശ്രീവർധനാണ് പരുക്കേറ്റത്. ശ്രീവർധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള പറമ്പിലേക്ക് പോയപ്പോൾ കുട്ടികൾ അതെടുക്കാൻ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ കുട്ടികൾ എടുക്കുകയും ശ്രീവർധൻ സംശയം തോന്നിയതോടെ ഇത് വലിച്ചെറിയുകയുമായിരുന്നു. ഈ സമയത്താണ് സ്‌ഫോടനമുണ്ടായത്.

Read More

കട്ടപ്പനയിൽ അറ്റുകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കി കട്ടപ്പനയിൽ വൈദ്യൂതി ലൈനിൽ അറ്റകുറ്റ പണികൾ ചെയ്യുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നിർമല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബ് ആണ് അപകടത്തിൽ മരിച്ചത്. ജോലിക്കിടെ ലൈനിൽ വൈദ്യൂതി പ്രവാഹം സംഭവിച്ചതാണ് അപകടകാരണം എന്നതാണ് പ്രാഥമിക വിവരം. എന്നാൽ ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് കെ എസ് ഇ ബി അധികൃതർ വിശദീകരിക്കുന്നത്. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.

Read More

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

മോഡലുകളുടെ അപകട മരണം: പുഴയിലെറിഞ്ഞ ഡിവിആറിനായി തെരച്ചിൽ നടത്തുന്നു

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ നമ്പർ 18 ഹോട്ടലിന്റെ സിസിടിവി ഡിവിആർ കണ്ടെത്താനായി പരിശോധന തുടങ്ങി. ഡിവിആർ പുഴയിലെറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തെരച്ചിൽ. ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിംഗ് ടീമാണ് പരിശോധന നടത്തുന്നത്. പുഴയിൽ നല്ല ഒഴുക്കുള്ളതും ഡിവിആർ പുഴയിലെറിഞ്ഞിട്ട് ദിവസങ്ങളായതിനാലും ഇവ ലഭിക്കാൻ സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയാണ് നടക്കുന്നത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തെരച്ചിൽ….

Read More

ഫലം അനുകൂലമായാലും കുട്ടിയെ അനുപമക്ക് കൈമാറുക കോടതി വഴിയാകുമെന്ന് മന്ത്രി വീണ ജോർജ്

  ദത്ത് വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കുഞ്ഞിന്റെ സംരക്ഷണം സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഡി എൻ എ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും കുട്ടിയെ അനുപമക്ക് കൈമാറുക. അനുപമയാണ് കുട്ടിയുടെ അമ്മയെങ്കിൽ എത്രയും വേഗം അവർക്ക് കുഞ്ഞിനെ കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസില്ലെന്ന വാർത്ത തെറ്റാണ്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമ സമിതിക്കുണ്ട്. വിവാദത്തിൽ വകുപ്പ്…

Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

  പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ പ്രവർത്തകരായ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കർ തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുകയും മൊഴിയെടുക്കുകയും…

Read More