Headlines

കാസർകോട് നവവധു 125 പവൻ ആഭരണങ്ങളുമായി സുഹൃത്തിനൊപ്പം ഒളിച്ചോടി

  കാസർകോട് നവവധു 125 പവന്റെ സ്വർണാഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. കളനാട് നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗർ സ്വദേശിയായ യുവാവ് എന്നിവർക്കെതിരെയാണ് പരാതി കഴിഞ്ഞ ദിവസം അതിരാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ആഭരണങ്ങളുമായി യുവതി ഒപ്പം പഠിച്ച സുഹൃത്തിന്റെ കാറിൽ കയറി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം തുടരുകയാണ്‌

Read More

ഹിതപരിശോധനാ ശുപാർശ: ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്‌സ് പള്ളികളിൽ ഇന്ന് പ്രമേയം ​​​​​​​

  ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്‌സ് സഭാ പള്ളികളിൽ ഇന്ന് പ്രമേയം വായിക്കും. സഭാ തർക്കം തീർക്കാനായി കെ ടി തോമസ് മുന്നോട്ടുവെച്ച ഹിത പരിശോധനാ നിർദേശങ്ങളിലെ എതിർപ്പ് അറിയിക്കുകയാണ് ലക്ഷ്യം. പ്രമേയം മുഖ്യമന്ത്രിക്ക് കത്തായി അയക്കുമെന്നും സഭാ അധികൃതർ അറിയിച്ചു തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷം ലഭിക്കുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാർശ. എന്നാൽ ഭരണപരിഷ്‌കാര കമ്മീഷൻ യാക്കോബായ വിഭാഗത്തെയാണ് പിന്താങ്ങുന്നതെന്ന് ഓർത്തഡോക്‌സ്…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ് ഭവനിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ

  കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു തേജസിനെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Read More

ലഹരിയിടപാടുമായി ബിനീഷിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കർണാടക ഹൈക്കോടതി

ലഹരിയിടപാടുമായി ബിനീഷിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കർണാടക ഹൈക്കോടതി ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി.  സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാനാകില്ല. ബിനീഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പറയുന്നത്. വഇ ഡി കേസിൽ ബംഗളൂരുവിലെ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. 2020 നവംബർ 11നാണ് ബിനീഷിനെ ഇ…

Read More

അനുപമയുടെ കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന ഉടൻ

അനുപമയുടെ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഇന്നലെ രാത്രി കുഞ്ഞിനെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ആന്ധ്ര ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആന്ധ്രയിലെ ദമ്പതികൾ കുട്ടിയെ കൈമാറിയത്. തിരുവനന്തപുരത്ത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് കുട്ടിയുടെ സംരക്ഷണ ചുമതല. അനുപമയുടെയും അജിത്തിന്റെയും കുട്ടിയുടെയും ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം സാമ്പിൾ പരിശോധനാ ഫലം വരും ഫലം…

Read More

ബുധനാഴ്ച വരെ മഴ തുടരും; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദേശം. 24-ാം തീയതി വരെ മഴ തുടരും. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശബരിമല തീർത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. ചെന്നൈയ്ക്കും പുതുച്ചേരിക്കുമിടയിൽ കരയിൽ പ്രവേശിച്ച തീവ്ര ന്യൂനമർദം നിലവിൽ…

Read More

ജിഎസ്ടി കൂട്ടി: തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി മുതൽ വിലകൂടും

തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്‌ടി)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ വിലകൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്‌ടിയും അഞ്ചിൽനിന്ന് 12ശതമാനമാക്കിയിട്ടുണ്ട്. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ജിഎസ്‌ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയിൽ 15-20ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ്…

Read More

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്ന് വൈകാതെ തീരുമാനിക്കും. ബസ് ചാര്‍ജ്ജ് സംബന്ധിച്ച പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിരക്ക് വര്‍ധന ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അസോസിയേഷന്‍ ആവശ്യപ്പെട്ട രൂപത്തില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ല. ചാര്‍ജ്ജ് വര്‍ധന എന്നു മുതലെന്ന് വൈകാതെ…

Read More

കോഴിക്കോട് ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം: 12 കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ കേന്ദ്ര സർക്കാറിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്റ്റലിലെത്തി പരിശോധന നടത്തുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ഭക്ഷ്യ വിഷബാധയാണോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ. അതേസമയം, ഇവിടെ കഴിയുന്ന ചില കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരെ ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. എന്നാൽ, മറ്റുള്ള കുട്ടികൾക്ക് വേണ്ട…

Read More

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.   തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More