Headlines

പാരസെറ്റമോൾ അടക്കം 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

  ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റമോൾ അടക്കം പത്ത് ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇത് വിതരണക്കാരന് തിരിച്ചുനൽകി വിവരം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കാനാണ് നിർദേശം. നിരോധിച്ച മരുന്നുകൾ പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത് വിറ്റമിൻ ഡി 3 (ടി.എച്ച്.ടി -21831), പാരസെറ്റമോൾ ആൻഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എം.എസി. 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എ.എം.പി 1001), ഗ്ലിബൻക്ലമൈഡ്…

Read More

വയോധികയെ മർദിച്ച സംഭവം: കൊല്ലം അർപ്പിത ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

  കൊല്ലം അഞ്ചലിലെ അർപ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്. കൊല്ലം ജില്ലാ കലക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.   പ്രവർത്തനം നിർത്തണമെന്ന നിർദേശം അഞ്ചൽ വില്ലേജ് ഓഫിസർ സ്നേഹാലയം ഭാരവാഹികൾക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹികനീതി വകുപ്പിനും നിർദേശം നൽകി. ഓർഫനേജ് ബോർഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ…

Read More

ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം; കേരളത്തിൽ വിലപ്പോകില്ലെന്ന് കോടിയേരി

ഹലാൽ വിവാദം കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് കേരളത്തിൽ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആർ എസ് എസിന്റെ നീക്കം. ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു കേരളീയ സമൂഹത്തിലെ മതമൈത്രി തകർക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതിയുണ്ടെങ്കിലും കേരളം അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്ന സംസ്ഥാനമാണ്. ഇത് തകർക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി…

Read More

കുഞ്ഞിനെ ഇന്ന് തന്നെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

ദത്ത് കേസിൽ കുട്ടിയുടെ ഡി എൻ എ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. കുഞ്ഞിനെ കാണാൻ ഇന്ന് തന്നെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു   ഡിഎൻഎ പരിശോധനക്കായി സാമ്പിൾ എപ്പോഴാണ് എങ്ങനെയാണ് എടുക്കുകയെന്ന് അറിയിപ്പൊന്നും നൽകിയിട്ടില്ല. കുഞ്ഞിന്റെ സാമ്പിൾ പ്രത്യേകമായാണ് എടുക്കുന്നതെന്ന് പറയുന്നത് കേട്ടു. എന്തിനാണ് അങ്ങനെയൊരു വാശി. ഇവരെല്ലാം വ്യക്തിപരമായാണ് കാണുന്നത്. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സി ഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിർദേശം…

Read More

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച അഞ്ച് ജില്ലകളിലും ചൊവ്വാഴ്ച ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാാണ് നാളെ യെല്ലോ അലർട്ട്.

Read More

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയത് വൻ മരം; കൃത്യമായ ഇടപെടലിൽ വഴിമാറിയത് വൻ ദുരന്തം

  ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ സമീപത്തേക്ക് ഒഴുകി എത്തിയത് വൻ മരം. കെ എസ് ഇ ബിയുടെ അതിവേഗത്തിലുള്ള ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകി വന്നത്. അണക്കെട്ടിന്റെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസുകാരനാണ് എന്തോ ഒഴുകി വരുന്നതായി ആദ്യം കണ്ടത്. ആന നീന്തുന്നതാണെന്ന് ആദ്യം സംശയം തോന്നി. പിന്നീട് നോക്കിയപ്പോഴാണ് വലിയ മരമാണെന്ന് മനസ്സിലായത്. ഉടനെ വിവരം കെ എസ് ഇ ബി അസി….

Read More

ദത്ത് വിവാദം: കുഞ്ഞിനെ കേരളത്തിലെത്തിച്ചു; ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് തുടങ്ങും

  ദത്ത് വിവാദത്തിലെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. കുഞ്ഞിന്റെ ഡി എൻ എ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കും. അനുപമക്ക് കുട്ടിയെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാമ്പിളുകളെടുക്കലാണ് ആദ്യ നടപടി. പരിശോധനാ ഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും കുട്ടിയെ നിർമല ഭവൻ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനുള്ളിൽ കുട്ടിയെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി…

Read More

ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു ടിക്കറ്റ് വില 300 രൂപയാണ്

  തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്….

Read More

കാസർകോട് വൻ മദ്യവേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്ടെ നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1,890 ലിറ്റർ സ്പിരിറ്റും 1,323 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.

Read More

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നത്: വി ഡി സതീശൻ

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്കായി വാശി പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശൻ ആരോപിച്ചു. ഹലാൽ ചർച്ചകൾ അനാവശ്യമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനങ്ങൾ ഇതിന് പിന്നിലുണ്ട്. സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ധനവില വർധനവിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ബസ്-ഓട്ടോ ചർജ് വർധിക്കുന്നത് തടയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More