Headlines

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

വാഹനാപകടത്തിൽ മരിച്ച മോഡലുകളെ മുമ്പും അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി പരാതി

കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മോഡലുകളെ മുമ്പും അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി പരാതി. മരിച്ച അഞ്ജന ഷാജന്റെ ബന്ധുക്കളാണ് ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. മരണത്തിന് ഒരാഴ്ച മുമ്പ് അഞ്ജനയുടെ വീടായ തൃശ്ശൂർ കൊടകരകക്ക് സമീപത്താണ് അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടർന്നത്. അഞ്ജനയുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി തദ്ദേശ ഭരണസ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കുടുംബം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. അപകടത്തിന് തൊട്ടുമുമ്പ് മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന വാഹനം ഇതു തന്നെയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്…

Read More

മോഡലുകളുടെ മരണം: വിശദമായ അന്വേഷണം വേണമെന്ന് അഞ്ജനയുടെ കുടുംബം

  കൊച്ചിയിൽ മുൻ മിസ് കേരളാ വിജയികൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജിയുടെ കുടുംബം പരാതി നൽകി. അഞ്ജനയുടെ സഹോദരൻ അർജുനാണ് വിശദ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചന്റേയും പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ഇവരെ പിന്തുടരാൻ ആരാണ് സൈജുവിന് നിർദേശം നൽകിയത്. ഇതിൽ റോയി…

Read More

24 മണിക്കൂറിനിടെ 10,488 പേർക്ക് കൂടി കൊവിഡ്, 313 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 313 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,65,662 ആയി ഉയർന്നു 12,329 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതിനോടകം 3,39,22,037 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 1,22,714 പേരാണ് ചികിത്സയിൽ കഴിയുന്നത്. 98.30 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 116 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു; ഒരു ഷട്ടർ തുറന്നു

  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് 2400.08 അടിയിൽ തുടരുകയാണ്  

Read More

ബസ് ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

  ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസെഷൻ നിരക്ക് കൂട്ടണമോ എന്നതിലടക്കം അന്തിമ തീരുമാനമായിട്ടില്ല. വിദ്യാർഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. അതേസമയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്.

Read More

കെ റെയിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വൻ അഴിമതിയെന്ന് കെ സുരേന്ദ്രൻ

  കെ റെയിൽ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടുന്നത് വൻ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ കടക്കെണിയിലാക്കുന്ന പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നിക്ഷിപ്ത താത്പര്യവും നിഗൂഢലക്ഷ്യവുണ്ട്. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കെ റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ പാരിസ്ഥിതിക ആഘാത പഠനം നടത്തുകയോ, വിദഗ്ധോപദേശം തേടുകയോ ചെയ്തിട്ടില്ല. മെട്രോമാൻ ഇ ശ്രീധരനെ പോലുള്ളവർ കെ…

Read More

തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്ന് പറഞ്ഞു; ഷീബയുടെ ചെയ്തിയിൽ വീട്ടുകാരും ഞെട്ടി

  ഇടുക്കി അടിമാലിയിൽ വിവാഹാഭ്യർഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ അടിമാലി സ്വദേശി ഷീബയെ(35) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് വീണ് പൊള്ളലേറ്റ തിരുവനന്തപുരം സ്വദേശി അരുൺകുമാർ(27) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് രണ്ട് വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രണയത്തിലാകുന്നത്. ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് എന്നറിഞ്ഞതോടെയാണ് അരുൺകുമാർ ബന്ധത്തിൽ നിന്ന്…

Read More

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; ഭാര്യയും മക്കളും തലനാരിഴക്ക് രക്ഷപ്പെട്ടു

  തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ഗുണ്ടാ മാഫിയയുടെ ആക്രമണം. നെഹ്‌റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങിയ ശേഷം ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങളും വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയുമായിരുന്നു ഇതിന് പിന്നാലെയാണ് നാടൻ ബോംബ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ആക്രമണത്തിനിടെ തലനാരിഴക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല….

Read More

ദത്ത് വിവാദം: ഷിജു ഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

  ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെ സഹായിച്ച ശിശു ക്ഷേമസമിതി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണ്. ഷിജു ഖാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദത്ത് വിവാദത്തിലെ കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നുണ്ട്. ഇത്രയും കാലം കുട്ടിയെ വളർത്തിയ ആന്ധ്ര ദമ്പതികളിൽ നിന്ന് ഇന്നലെ…

Read More