മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് 2400.08 അടിയിൽ തുടരുകയാണ്