മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 141 അടിയാണ് ജലനിരപ്പ്. രാവിലെ അഞ്ചരയോടെയാണ് ജലനിരപ്പ് 141 അടിയിലേക്ക് എത്തിയത്. ഇതോടെ ഷട്ടർ തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. ഷട്ടർ തുറന്ന് അധിക ജലം പുറത്തേക്ക് ഉയർന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം
ഇടുക്കി ഡാമിന്റെ ഷട്ടറുകളും തുറന്നേക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത്.
പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ഉയർത്തും. 40 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.