ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് തുറക്കും. രണ്ട് മണിക്കാണ് ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് വിടുക. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഡാമിലെ ജലനിരപ്പ്
ജലനിരപ്പ് 2399.03 അടിയെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
അതേസമയം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒക്ടോബർ 16നും ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.