മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ട്. ഒമ്പത് മണിയോടെയാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.
ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. റൂൾ കർവായ 141 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കും. അതേമയം തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.