ജലനിരപ്പ് വീണ്ടുമുയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ ഉയർത്തി

 

മുലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. ഇതോടെ അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ ഡാമിലെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതോടെ അണക്കെട്ടിലെ അഞ്ച് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു.

സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്നലെ അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു.