സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കന്യാകുമാരി തീരത്തോട് അടുക്കുകയാണ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.