മാനന്തവാടി: ഇരട്ടകളായ പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം രക്തസ്രാവത്തെതുടർന്ന് മരിച്ചു. കണ്ണൂർ
കേളകം താഴെ ചാണപ്പാറ പ്രതീഷിൻ്റെ ഭാര്യ തവിഞ്ഞാൽ തിടങ്ങഴി
പുത്തൻപുരക്കൽ പി.അനിഷ (24) ആണ് മരിച്ചത്. പുത്തൻപുരക്കൽ
വിജയൻ്റെയും – വിജിയുടെയും മകളാണ്.
സഹോദരങ്ങൾ:ആതിര, അർച്ചന.നവജാത ശിശുക്കൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽ നവജാത ശിശു പരിചരണ വിഭാഗത്തിലാണ്.
അനിഷയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് തവിഞ്ഞാൽ തിടങ്ങഴി യിലെ വീട്ടുവളപ്പിൽ നടക്കും.