ബസ് ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

 

ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസെഷൻ നിരക്ക് കൂട്ടണമോ എന്നതിലടക്കം അന്തിമ തീരുമാനമായിട്ടില്ല.

വിദ്യാർഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. അതേസമയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്.