കെ റെയിൽ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടുന്നത് വൻ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ കടക്കെണിയിലാക്കുന്ന പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നിക്ഷിപ്ത താത്പര്യവും നിഗൂഢലക്ഷ്യവുണ്ട്. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ
കെ റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ പാരിസ്ഥിതിക ആഘാത പഠനം നടത്തുകയോ, വിദഗ്ധോപദേശം തേടുകയോ ചെയ്തിട്ടില്ല. മെട്രോമാൻ ഇ ശ്രീധരനെ പോലുള്ളവർ കെ റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് സൂചിപ്പിച്ചിട്ടും വലിയ സാമ്പത്തിക ബാധ്യത കേരള ജനതയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.