Headlines

സെഞ്ച്വറിയുമായി തക്കാളി, ഡബിൾ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ; പച്ചക്കറി വില കുതിച്ചുയരുന്നു

  സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയുടെ വില കിലോയ്ക്ക് നൂറ് രൂപ പിന്നിട്ടു. കേരളത്തിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ എൺപത് ശതമാനത്തോളം വസ്തുക്കൾക്കും വില കുതിച്ചുയർന്നു. മുരിങ്ങക്കായ കിലോയ്ക്ക് ഇരുന്നൂറ് രൂപയിലേക്കെത്തി. മൂന്നാഴ്ചക്കിടെ അമ്പത് ശതമാനത്തോളം വിലവർധനവാണ് പല പച്ചക്കറിക്കും. മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, വെള്ളരിക്ക, ബീൻസ് എന്നിവക്കെല്ലാം ഇരുപതിലധികം രൂപയുടെ വർധനവുണ്ടായി. ചില്ലറ വിപണിയിൽ തക്കാളിക്ക് 100 മുതൽ 120 രൂപ വരെയായി. അതേസമയം സവോളക്ക് വില അധികമുയരാത്തത് ആശ്വാസകരമാണ്. കനത്ത…

Read More

കണ്ണൂരിൽ 16ാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം രാജസ്ഥാനിൽ പിടിയിൽ

  കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ. രാജസ്ഥാൻ കോട്ട സ്വദേശിയായ വിക്കി ബ്യാരിയെന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം രാജസ്ഥാനിലെത്തിയാണ് ഇയാളെ പിടികൂടിയത്. വിക്കിയുടെ സഹോദരി കാജലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഏപ്രിൽ 14നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂരിൽ ബലൂൺ വിൽപ്പന നടത്തുന്ന…

Read More

മോഫിയയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും പിടിയിൽ

  ആലുവയിൽ മോഫിയ പർവീൺ എന്ന യുവതി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും കുടുംബവും പിടിയിൽ. സംഭവം വിവാദമായതിനെ തുടർന്ന് ഒളിവിൽ പോയ ഇവരെ ഇന്ന് രാവിലെയോടെയാണ് പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെയും ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

Read More

സഞ്ജിത്ത് വധം: പ്രതികൾക്കായി ഊർജിത അന്വേഷണം

  പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് സമർപ്പിച്ച അപേക്ഷ ഇന്ന് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന ആളാണ് ഇയാൾ.

Read More

അനുപമക്കും അജിത്തിനും കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും; ബാക്കിയുള്ളത് കോടതി നടപടിക്രമങ്ങൾ

  ദത്ത് വിവാദത്തിൽ ഡി എൻ എ പരിശോധനാ ഫലം പോസീറ്റീവായതോടെ അനുപമക്കും അജിത്തിനും കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഡിഎൻഎ ഫലം കോടതിയെ സിഡബ്ല്യുസി ഔദ്യോഗികമായി അറിയിക്കും. കോടതി നടപടിക്രമങ്ങളുടെ കാലതാമസം മാത്രമാണ് ഇനി ബാക്കിയുള്ളത്. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ട് സമർപ്പിക്കുക. കുട്ടി അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്ന ഡിഎൻഎ പരിശോധനാ ഫലം ഇന്നലെ വന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും നിർമല ശിശു ഭവനിലെത്തി കുട്ടിയെ കണ്ടു. അനുപമയും…

Read More

ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍; ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക ലക്ഷ്യം: വീണാ ജോർജ്

  ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ ഒ പി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സക്കായി വിദഗ്ധ ഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വന്‍ തിരക്കായിരിക്കും….

Read More

അനുപമയുടെ കുഞ്ഞെന്ന് തെളിഞ്ഞതിൽ സന്തോഷം; അടുത്ത ദത്തിന് ആന്ധ്ര ദമ്പതികൾക്ക് മുൻ​ഗണനയെന്ന് ആരോ​ഗ്യമന്ത്രി

  ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പരാതിക്കാരിയായ അനുപമയ്ക്കൊപ്പമായിരുന്നു സർക്കാരെന്നും അനുപമയ്ക്ക് എത്രയും വേ​ഗം കുഞ്ഞിനെ കിട്ടട്ടേയെന്നും വീണ ജോർജ് പറഞ്ഞു. വകുപ്പുതല അന്വേഷണം പൂർത്തിയായിയെന്നും റിപ്പോർട്ടിൻമേൽ തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും ദത്ത് എടുക്കാം. അത് അവർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി…

Read More

മുല്ലപ്പെരിയാർ ഡാം തുറന്നു

  മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി 30 CM വീതം ഉയർത്തി. ആകെ 1209.19 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More

മാറാട് കൂട്ടക്കൊല: രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

മാറാട് കേസിൽ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. 95ാം പ്രതി കോയമോൻ, 148ാം പ്രതി നിസാമുദ്ദീൻ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. സ്‌ഫോടക വസ്തു കൈവശം വെച്ചതിനും മതസ്പർധ വളർത്തിയതിനും കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചു മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് നിസാമുദ്ദീനെതിരെ തെളിഞ്ഞത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ 56000 രൂപ പിഴയും ഇയാൾ നൽകണം. 2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടക്കുന്നത്. 2011ലാണ് കോയമോൻ…

Read More

ഡിക്യൂ നമ്മുടെ മുത്താണ്,പക്ഷെ നിയമം എല്ലാവർക്കും ബാധകം; കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ്‌ എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ കുറിപ്പ് അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന…

Read More