ലൈംഗികാതിക്രമം നടത്തിയ പിതാവിനെ കൊലപ്പെടുത്തി
ബാംഗ്ലൂർ: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്. ബിഹാര്‍ സ്വദേശിയായ ദീപക് ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. രണ്ടു പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസം. സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍. ഇളയമകള്‍ നാലാം ക്ലാസ്…
