പോലീസിനെ പറയിപ്പിക്കുന്ന ഉദ്യോഗസ്ഥൻ: സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് ഐജി
ആലുവ മൊഫിയ പർവീൺ ആത്മഹത്യാക്കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി. ആലുവ ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് കിട്ടിയ ശേഷം സിഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു പോലീസിലെ സ്ഥിരം പ്രശ്‌നക്കാരനാണ് സുധീർ. ആലുവയിൽ തന്നെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുന്നുണ്ട്. ആലുവ സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകാനെത്തിയ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തലും ഇപ്പോൾ വാർത്തയാകുകയാണ്. പരാതി നൽകിയിട്ടും മൊഴിയെടുക്കാനോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ…