Headlines

കുഞ്ഞിനെ കിട്ടിയതിൽ നന്ദി; കുറ്റക്കാർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് അനുപമ

  കുഞ്ഞിനെ തിരികെ ലഭിച്ചതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. വളരെ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്ക് നന്ദിയെന്നും അവർ പ്രതികരിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിൽ വെച്ചാണ് കുട്ടിയെ അനുപമ ഏറ്റുവാങ്ങിയത്. കോടതിയിൽ നിന്ന് കുഞ്ഞുമായി സമര പന്തലിലെത്തിയ അനുപമ സമരം നിർത്തില്ലെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചത്.

Read More

മലപ്പുറത്ത് ഭാര്യാ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും

  മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും…

Read More

ദത്ത് കേസില്‍ കോടതി വിധി; കുഞ്ഞിനെ അമ്മക്ക് കൈമാറി

ദത്ത് കേസില്‍  കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍  കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ്  എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം  എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട്  കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ…

Read More

മൊഫിയയുടെ ആത്മഹത്യ: സി ഐ സുധീറിനെ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി

  മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ സിഐക്കെതിരെ നടപടി. സി ഐ സുധീറിനെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യുഡിഎഫ്. സ്റ്റേഷന് മുന്നിൽ പലതവണ സംഘർഷമുണ്ടായി. ജനപ്രതിനിധികൾ അടക്കമുള്ളവർ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയാണ്. പോലീസുമായി പിടിവലിയും നടന്നു. സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം…

Read More

മൊഫിയയുടെ ആത്മഹത്യ: വിശദമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  ആലുവയിൽ നിയമവിദ്യാർഥി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. വിശദമായ അന്വേഷണത്തിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു. ആലുല റൂറൽ എസ് പി അന്വേഷണം നടത്തി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം കേസ് ഡിസംബർ 27ന് കമ്മീഷൻ പരിഗണിക്കും. ആലുവ സിഐക്കെതിരെയും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര പരാമർശങ്ങൾ ഉള്ള സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Read More

ഇടുക്കി വണ്ണപ്പുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

  ഇടുക്കി വണ്ണപുറത്ത് മെറ്റൽ ക്വാറിയിലെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ച നിലയിൽ. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ ആമ്പൽ പറിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേർന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് പറയുന്നു.  

Read More

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്: ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍, ഇന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

  അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. സിഡബ്ല്യുസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. കുഞ്ഞ് അനുപമയുടെയും പങ്കാളി അജിത്തിന്റേതുമാണെന്ന് തെളിഞ്ഞതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിതിരിവുണ്ടായത്. ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് ഇന്നലെ കുഞ്ഞിനെ…

Read More

നിയന്ത്രണം വിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; വെഞ്ഞാറമൂട് വനിതാ എസ് ഐക്ക് ഗുരുതര പരുക്ക്

  തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതര പരുക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിയ്ക്കാണ് പരുക്ക്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷന്് സമീപമായിരുന്നു അപകടം. ജിമ്മിൽ പോയ ശേഷം ക്വാർട്ടേഴ്സിലെയ്ക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബില്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ശബരിമല ഹബ്: കെ എസ് ആർ ടി സി പത്തനംതിട്ട-പമ്പ ചെയിൻ സർവീസിന്റെ ട്രയൽ റൺ ആരംഭിച്ചു

  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.  പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയല്‍ റണ്‍ നടക്കുക. മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക്  പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ വിശ്രമത്തിന് ശേഷം…

Read More

സംസ്ഥാനത്ത് ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനം ആരംഭിച്ചതായി ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ ഒ.പി. സേവനങ്ങൾ സ്വീകരിക്കുന്നവരിൽ വലിയൊരു ശതമാനം പേർക്കും തുടർ ചികിത്സ വേണ്ടി വരും. തുടർ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറെ കാണാൻ വലിയ ആശുപത്രികളിൽ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്ടർ ടു ഡോക്ടർ സേവനം…

Read More