മൊഫിയയുടെ ആത്മഹത്യ: വിശദമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

 

ആലുവയിൽ നിയമവിദ്യാർഥി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. വിശദമായ അന്വേഷണത്തിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു. ആലുല റൂറൽ എസ് പി അന്വേഷണം നടത്തി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം

കേസ് ഡിസംബർ 27ന് കമ്മീഷൻ പരിഗണിക്കും. ആലുവ സിഐക്കെതിരെയും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര പരാമർശങ്ങൾ ഉള്ള സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.