നിയന്ത്രണം വിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; വെഞ്ഞാറമൂട് വനിതാ എസ് ഐക്ക് ഗുരുതര പരുക്ക്

 

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതര പരുക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിയ്ക്കാണ് പരുക്ക്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷന്് സമീപമായിരുന്നു അപകടം.

ജിമ്മിൽ പോയ ശേഷം ക്വാർട്ടേഴ്സിലെയ്ക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബില്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു