ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. യഥാർഥ പേര് ബി ശിവശങ്കരൻ നായർ എന്നാണ്. 1962ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതിയാണ് കലാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് നടൻ മധു നിർമിച്ച അക്കൽദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. മൈനാകം കടലിൽ നിന്നുണരുന്നുവോ, ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, വാകപൂമരം ചൂടും, ഒറ്റക്കമ്പി നാദം, ഒരു…
