മാറാട് കേസിൽ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. 95ാം പ്രതി കോയമോൻ, 148ാം പ്രതി നിസാമുദ്ദീൻ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. സ്‌ഫോടക വസ്തു കൈവശം വെച്ചതിനും മതസ്പർധ വളർത്തിയതിനും കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചു
മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് നിസാമുദ്ദീനെതിരെ തെളിഞ്ഞത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ 56000 രൂപ പിഴയും ഇയാൾ നൽകണം. 2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടക്കുന്നത്. 2011ലാണ് കോയമോൻ പിടിയിലായത്. 2010 ഒക്ടോബർ 15നാണ് നിസാമുദ്ദിൻ പിടിയിലായത്.