അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം ഇന്ധനവില വർധനവെന്ന് സിപിഎം

 

അവശ്യസാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധനവില വർധനവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സാധാരണ ജനങ്ങൾക്ക് താങ്ങാനാകുന്നതല്ല വിലക്കയറ്റം. കേന്ദ്രസർക്കാർ അധിക ലാഭമുണ്ടാക്കുന്ന കോർപറേറ്റുകൾക്ക് നികുതി കൂട്ടുന്നില്ല. എന്നാൽ അതി സാധാരണക്കാരുടെ നികുതി വർധിപ്പിക്കുകയാണ്. ഇന്ധനത്തിൽ ചുമത്തുന്ന സ്‌പെഷ്യൽ എക്‌സൈസ് തീരുവ പൂർണമായും പിൻവലിക്കുകയാണ് വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കോർപറേറ്റ് നികുതി വെട്ടിക്കുറച്ച് ഇന്ധനനികുതി വർധിപ്പിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലനും വിമർശിച്ചു. ഇന്ധന, പാചക വാതക വിലവർധനവിനെതിരെ സംസ്ഥാനവ്യാപകമായി സിപിഎം നടത്തിയ പ്രതിഷേധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ