സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല; കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ധനമന്ത്രി

 

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി വർധിപ്പിക്കുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ല. കേന്ദ്രനികുതി വളരെ കൂടുതലാണ്. ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്രസർക്കാരിന് അവകാശമില്ല. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു

ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായത്. 2018ൽ ക്രൂഡ് ഓയിൽ വില 80.08 ഡോളറായിരുന്നു. ഇപ്പോൾ കേന്ദ്രനികുതി 17.98 രൂപ. പക്ഷേ ക്രൂഡ് ഓയിൽ വില മൂന്നിലൊന്നായി കുറഞ്ഞപ്പോഴും കേന്ദ്രം നികുതി വർധിപ്പിച്ചു. കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധനികുതി വർധിപ്പിച്ചിട്ടില്ല

ആകെ വരുന്ന വരുമാനത്തിന്റെ 41ശതമാനം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്നില്ല. എല്ലാ അർഥത്തിലും കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്. അതേസമയം എണ്ണക്കമ്പനികളുടെ ലാഭം കോടികളാണെന്നും ധനമന്ത്രി പറഞ്ഞു.