കുഞ്ഞിനെ തിരികെ ലഭിച്ചതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. വളരെ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്ക് നന്ദിയെന്നും അവർ പ്രതികരിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിൽ വെച്ചാണ് കുട്ടിയെ അനുപമ ഏറ്റുവാങ്ങിയത്.
കോടതിയിൽ നിന്ന് കുഞ്ഞുമായി സമര പന്തലിലെത്തിയ അനുപമ സമരം നിർത്തില്ലെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചത്.