കൊച്ചിയിൽ മാരക മയക്കുമരുന്നുകളുമായി അഞ്ചംഗ സംഘം പിടിയിൽ

കൊച്ചിയിൽ മാരക മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിൽ. അടിമാലി വാളറ യാക്കോബായ പള്ളിക്ക് സമീപത്ത് നിന്നാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്

തൃശ്ശൂർ കൊടകര സ്വദേശി റോഷിത് രവീന്ദ്രൻ, വലപ്പാട് കരയിൽ പൂഴികുന്നത് നിതിൻ കൃഷ്ണ, കണിമംഗലം കരയിൽ റിസ് വാൻ റഹ്മാൻ, ഷിനാസ് ഷറഫുദ്ദീൻ, ചാഴൂർകരയിൽ ദിലീഷ് ധർമപാലൻ എന്നിവരാണ് പിടിയിലായത്. 7.734 ഗ്രാം ഹാഷിഷ് ഓയിൽ, എസ്എൽഡി, എംഡിഎംഎ, ഫിനോബാർബിറ്റോൺ തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.