ദത്ത് കേസിൽ കുട്ടിയുടെ ഡി എൻ എ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. കുഞ്ഞിനെ കാണാൻ ഇന്ന് തന്നെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
ഡിഎൻഎ പരിശോധനക്കായി സാമ്പിൾ എപ്പോഴാണ് എങ്ങനെയാണ് എടുക്കുകയെന്ന് അറിയിപ്പൊന്നും നൽകിയിട്ടില്ല. കുഞ്ഞിന്റെ സാമ്പിൾ പ്രത്യേകമായാണ് എടുക്കുന്നതെന്ന് പറയുന്നത് കേട്ടു. എന്തിനാണ് അങ്ങനെയൊരു വാശി. ഇവരെല്ലാം വ്യക്തിപരമായാണ് കാണുന്നത്.
കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സി ഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിർദേശം നൽകിയിരിക്കെ അവർക്കുള്ള അധികാരത്തിൽ പെരുമാറിക്കൂടെയെന്നും അനുപമ ചോദിച്ചു. ഇന്നലെയാണ് അനുപമയുടേതെന്ന് പറയുന്ന കുട്ടിയെ ആന്ധ്രയിൽ വളർത്തിക്കൊണ്ടിരുന്ന മാതാപിതാക്കളിൽ നിന്നും എടുത്ത് കേരളത്തിലേക്ക് എത്തിച്ചത്.