അനുപമയുടെ കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന ഉടൻ

അനുപമയുടെ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഇന്നലെ രാത്രി കുഞ്ഞിനെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ആന്ധ്ര ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആന്ധ്രയിലെ ദമ്പതികൾ കുട്ടിയെ കൈമാറിയത്. തിരുവനന്തപുരത്ത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് കുട്ടിയുടെ സംരക്ഷണ ചുമതല. അനുപമയുടെയും അജിത്തിന്റെയും കുട്ടിയുടെയും ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം സാമ്പിൾ പരിശോധനാ ഫലം വരും

ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ വിട്ടുകൊടുക്കുന്ന നടപടികളിലേക്ക് കടക്കും.