Headlines

ലഹരിയിടപാടുമായി ബിനീഷിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കർണാടക ഹൈക്കോടതി

ലഹരിയിടപാടുമായി ബിനീഷിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കർണാടക ഹൈക്കോടതി
ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി.  സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാനാകില്ല. ബിനീഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പറയുന്നത്.

വഇ ഡി കേസിൽ ബംഗളൂരുവിലെ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. 2020 നവംബർ 11നാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയിൽ പറഞ്ഞിരുന്നു.