അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാൻ ശിശു ക്ഷേമ വകുപ്പിന് സിഡബ്ല്യുസിയുടെ നിർദേശം

 

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്ന് ഡിബ്ല്യുസി ശിശുക്ഷേമ വകുപ്പിന് നിർദേശം നൽകി. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തുവന്നത്. ആന്ധ്രയിലെ ദമ്പതിമാർക്കൊപ്പമാണ് കുട്ടിയുള്ളത്. കേസ് അടുത്ത ദിവസം കുടുംബ കോടതി പരിഗണിക്കുന്നുണ്ട്.

ഇന്ന് 11 മണിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്താൻ അനുപമക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് അനുപമ നടത്തുന്ന സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.