അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവരെ തിരികെയെത്തിച്ചത്. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാൻഡ് ചെയ്തത്
അഫ്ഗാനിൽ നിന്ന് ഇന്ന് മാത്രം 390 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. പരിശോധനകൾക്ക് ശേഷമാണ് താലിബാൻ ഇവരെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടത്. മലയാളികൾക്കൊപ്പം ഡൽഹിയിലെത്തിയ സംഘത്തിൽ അഫ്ഗാനിലെ എംപിമാരുമുണ്ട്. ഇന്ന് രാവിലെ 222 പേരെയും ഇന്ത്യയിൽ എത്തിച്ചിരുന്നു.