കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി

 

താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയോടാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. ഇതേ തുടർന്ന് നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി

കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.