തീവ്ര ന്യൂനമർദം ഇന്ന് കരതൊടും; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

  തീവ്ര ന്യൂനമർദം ഇന്ന് കരതൊടും; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ഇന്ന് കര തൊടും. വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദമാണിത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്….

Read More

ഇരുചക്ര വാഹനം മഴയിൽ തെന്നിവീണു; ടാങ്കർ ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

നീലേശ്വരം: കാസർകോട്ട് ടാങ്കർ ലോറിക്കടിയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ- റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ  വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ടൈൽസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയിൽ തെന്നിവീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചയാൾ റോഡിന് താഴേയ്ക്ക് വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സജിത് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. മുത്തപ്പനാർ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിതിന് രണ്ട് സഹോദരങ്ങളുണ്ട്.

Read More

തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന്

  തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, ഇടക്കോട് വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളും പോത്തന്‍കോട് പട്ടികജാതി സംവരണ വാര്‍ഡും പൊന്നാംചുണ്ട് പട്ടികവര്‍ഗ സംവരണ വാര്‍ഡുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ രാവിലെ 11 മുതല്‍ ഉച്ചക്ക് 3…

Read More

കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്

  തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഘട്ടത്തില്‍ 91 ശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കണക്കിലാണ് കേരളം ഒന്നാമത് എത്തിയിരിക്കുന്നത്. 45.5 ശതമാനം നേട്ടവുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക 34.1 ശതമാനം, തമിഴ്‌നാട് 27.4 ശതമാനം, ഉത്തര്‍പ്രദേശ് 13.9 ശതമാനം, വെസ്റ്റ് ബംഗാള്‍ 13.3 ശതമാനം. ചെറു സംസ്ഥാനങ്ങളില്‍ 80 ശതമാനം നേട്ടവുമായി ഹിമാചല്‍ പ്രദേശാണ് ഒന്നാം…

Read More

ഇന്ധനവില കുറച്ചില്ലെങ്കിൽ പിണറായി സർക്കാരിനെതിരെ തീക്ഷ്ണമായ സമരമെന്ന് കെ സുധാകരൻ

  ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അത് ചെയ്യിച്ചേ അടങ്ങൂവെങ്കിൽ കോൺഗ്രസ് അതിനും തയ്യാറാണ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം…

Read More

തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ(65) ആണ് തൂങ്ങിമരിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ ലോക്ക് ഡൗൺ സമയത്താണ് പുറത്തിറങ്ങിയത്. 2012ൽ മഠവൂർപാറയിൽ വെച്ച് സുഹൃത്തായ സതിയെ കൊന്ന കേസിലാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.  

Read More

സംസ്ഥാനത്ത് ഇന്ന് 6,111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള…

Read More

ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വയനാട് ആസ്റ്ററിൽ പ്രവർത്തനമാരംഭിച്ചു

  കല്പറ്റ: വയനാട് ജില്ലയിലെ മേപ്പടിയിൽ സ്ഥാപിതമായ ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെല്ലൂർ സിഎംസി മാതൃകയിൽ, വടക്കൻ കേരളത്തിൽ ആദ്യമായി, സമഗ്ര ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (PMR) സെന്റർ പ്രവർത്തനമാരംഭിച്ചു. ശരീര ഭാഗങ്ങളുടെ, നിലച്ചുപോയ സ്വാഭാവിക പ്രവർത്തനങ്ങളും ധർമ്മങ്ങളും വീണ്ടെടുക്കാൻ രോഗികളെ സഹായിക്കുന്ന ഒരു മെഡിക്കൽ ചികിത്സാ സ്പെഷ്യാലിറ്റിയാണ് പി എം ആർ. പി‌എം‌ആർ‌ ചികിത്സ ആർക്കെല്ലാം നൽകണം തലക്ക് പരുക്കേറ്റവർ, പക്ഷാഘാതം മൂലം ദീർഘകാലം കിടപ്പിലായവർ , മൾട്ടിപ്പിൾ സ്ക്ലിറോസിസ് അല്ലെങ്കിൽ സെറിബ്രൽ…

Read More

നെടുമ്പാശ്ശേരിയിൽ 80 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണം പിടികൂടി. 80 ലക്ഷം രൂപയിലേറെ വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.  

Read More

കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതിക്ക് ഗുരുതര പരുക്ക്

  കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടിയത്. കുട്ടി മരിച്ചു. സാംസിയെ ഗുരുതര പരുക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഭർത്താവ് വിദേശത്ത് പോയതിന് ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.

Read More