ആന്ധ്ര പ്രദേശ് കോൺഗ്രസിലെ കാര്യങ്ങൾ ധരിപ്പിക്കാനാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലെ പുനഃസംഘടനാ വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്തെ ജനറൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
പുനഃസംഘടനയിൽ എതിർപ്പുള്ള ഉമ്മൻ ചാണ്ടി തന്റെ പരാതികൾ അറിയിക്കുന്നതിനായാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ താരിഖ് അൻവറുമായും കെ സി വേണുഗോപാലുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പരാതിയുണ്ടെന്ന് താരിഖ് അൻവറും വ്യക്തമാക്കിയിരുന്നു.