നമ്പി നാരായണന് മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എസ് വിജയന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്.
നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഭൂമിയിടപാട് നടന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നമ്പി നാരായണന് സിബിഐ ഡിഐജിയായിരുന്ന രാജേന്ദ്രനാഥ് കൗളും, മുന്‍ ഡിജിപി രമണ്‍ ശ്രീ വാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഭൂമിയിടപാടുണ്ടായിരുന്നു എന്നായിരുന്നു ആരോപണം.