Headlines

കളമശ്ശേരിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

  കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ കണ്ടെയ്‌നർ റോഡിലാണ് അപകടം നടന്നത്. ലോറി നിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു സമീപത്തുണ്ടായിരുന്നവർ തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയിലാണ് മണ്ണിടിഞ്ഞുവീണത്.

Read More

തൃശ്ശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ; നാല് പേരും യുപി സ്വദേശികൾ

  തൃശ്ശൂരിൽ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാല് പേരാണ് തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ ടി എമ്മിൽ കൃത്രിമം കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആദ്യം സ്വന്തം എ ടി എം കാർഡുപയോഗിച്ച് പണം സാധാരണ രീതിയിൽ പിൻവലിക്കും. ഒപ്പം നോട്ടുകൾ മെഷീനിൽ നിന്ന്…

Read More

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ഷട്ടറുകൾ തുറന്നേക്കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ട്. ഒമ്പത് മണിയോടെയാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്. ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. റൂൾ കർവായ 141 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കും. അതേമയം തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്(4), അഭിനവ്(1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

Read More

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയെന്ന പരാതി; ജോജുവിനെതിരെ കേസെടുത്തു

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജിനെതിരെ മരട് പോലീസ് കേസെടുത്തു. നവംബർ ഒന്നിന് ഇന്ധന വില വർധനവിനെതിരെ വൈറ്റിലയിൽ സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെ ജോജു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

Read More

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ വാഹനം ഓടിച്ച അബ്ദുൾ റഹ്‌മാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. വാഹനാപകടത്തിന്റ ദുരൂഹത നീക്കാൻ പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്‌മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും കാസർകോട്ടുമാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദേശം. ഇന്ന് തെക്കൻ ജില്ലകളിലും നാളെ മധ്യ, വടക്കൻ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read More

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.

Read More

ഹാർദിക് പാണ്ഡ്യ അടക്കം നിരവധി പേർ ഭർത്താവിന്റെ ഒത്താശയോടെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

  ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ അടക്കം കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യയാണ് പരാതി നൽകിയത്. ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി തുടങ്ങിയവർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഭർത്താവിന്റെ ഒത്താശയോടെ നിരവധി ബിസിനസ്സുകാരും സുഹൃത്തുക്കളും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും മക്കളെയും…

Read More

കോഴിക്കോട് രണ്ടര വയസ്സുകാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു; പത്ത് പേർ ചികിത്സയിൽ

കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചിക്കൻ റോൾ കുട്ടി കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. ഇതേ സാധനം കഴിച്ച പത്തിലധികം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More