കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതല്‍ ഇയാള്‍ റിമാന്‍ഡിലാണ്.നേരത്തെ പല തവണ മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. എന്നാല്‍ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി റിമാന്‍ഡില്‍ തന്നെയാണുള്ളത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു.