പ്രതിശ്രുത വരനുമായി വഴക്കിട്ടു; കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ അയച്ചു കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ(18)യാണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്

യുവതി അയച്ച ചിത്രങ്ങൾ കണ്ടതോടെ യുവാവ് വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ വന്നുനോക്കുമ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.