Headlines

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നുണ്ട്. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് സുപ്രീം കോടതി മറ്റന്നാൾ പരിഗണിക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി…

Read More

സിനിമാ, നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു

  സിനിമാ, നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു കോഴിക്കോട് ശാരദയുടെ തുടക്കം. 1979ൽ പുറത്തിറങ്ങിയ അങ്കക്കുറി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിശ്രാങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കും; തീരുമാനം 18ന്

സംസ്ഥാനത്ത് ബസ് ചാർജ് വർധനവുണ്ടായേക്കും. മിനിമം ബസ് ചാർജ് പത്ത് രൂപയാക്കാനാണ് ധാരണ. ഈ മാസം 18ന് ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നതിൽ വിശദമായ കൂടിയാലോചനകളും നടക്കും. ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ചാർജ് വർധനവിൽ അനുകൂല നിലപാട് എടുത്തതോടെയാണ് സമരം മാറ്റിവെച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന്…

Read More

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായിട്ടാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ച് മറ്റന്നാളോടെ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Read More

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം. ഈ മാസം 18ന് മുമ്പ് ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ബസ് ഉടമകളുമായി തുടർ ചർച്ചകൾ നടക്കുമെന്നും ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു….

Read More

ക​രു​ത​ലോ​ടെ കേ​ര​ളം; ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 54.3 ശ​ത​മാ​ന​മാ​യി

  സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.1 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,54,20,162), 54.3 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,45,06,407) ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ൻ/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (11,18,408). പു​തി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, 5404 പു​തി​യ രോ​ഗി​ക​ളി​ല്‍ 4602 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 882 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 1993 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍…

Read More

എല്ലാ ആവശ്യങ്ങളും അം​ഗീകരിച്ചു; 11 ദിവസം നീണ്ട നിരാഹാര സമരം ദീപ അവസാനിപ്പിച്ചു

  ഗവേഷക ദീപ പി മോഹനന്റെ മുഴുവൻ ആവശ്യങ്ങളും എംജി സർവകലാശാല അം​ഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. വി.സിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാറിനെ നാനോ സെന്ററിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമനിക്കുകയായിരുന്നു. ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അം​ഗീരിച്ചെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു….

Read More

സ്വകാര്യബസ് സമരത്തെ നേരിടാൻ കെഎസ്ആർടിസി; എല്ലാ ബസുകളും റോഡിലിറക്കും

  കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പരമാവധി ബസുകൾ റോഡിലിറക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയത്. സ്വകാര്യബസുകൾ മാത്രമുളള റൂട്ടിലടക്കം സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കാനാണ് തീരുമാനം. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു…

Read More

കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; കരൾ മാറ്റിവെക്കേണ്ടി വരും

നടി കെ പി എ സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയൽ. തീവ്രപരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചത്. പത്ത് ദിവസങ്ങൾക്ക് മുമ്പ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സക്കായാണ് കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റിയത് നടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താകും ഇതിൽ തീരുമാനമെടുക്കുക.

Read More

ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി അടക്കമുള്ള നാല് പ്രതികളും റിമാൻഡിൽ

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള നാല് പ്രതികളെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് വൈകുന്നേരമാണ് നാല് പ്രതികളും മരട് സ്റ്റേഷനിലെത്തി കീഴടങ്ങിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റിലെ ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് കീഴടങ്ങിയ മറ്റ് പ്രതികൾ. പി ജി…

Read More