Headlines

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; പ്രോസിക്യൂട്ടറെ വധിക്കുമെന്ന് പ്രതികൾ

  ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. 2014 മാർച്ച് 28ാണ് തോട്ടുവാത്തല സ്വദേശി ജയേഷിനെ വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതിയും ഗുണ്ടാനേതാവുമായ പുന്നമട അഭിലാഷിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതികളായ നന്ദു, ജനീഷ്, സാജൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് മൂന്ന് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്….

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത പ്രതികൾ കീഴടങ്ങി; സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ച് കോൺഗ്രസ്

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികളായ കോൺഗ്രസുകാർ കീഴടങ്ങി. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണ് വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ കീഴടങ്ങിയത്. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളാണ് കീഴടങ്ങിയത്. സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവർ നടൻ ജോജുവിന്റെ കോലം കത്തിച്ചു. പ്രതികളെ ഉടൻ തന്നെ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകും. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ…

Read More

കൊട്ടാരക്കരയിൽ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ്(55) ഭാര്യ അനിത(40), മക്കളായ ആദിത്യരാജ്(24), അമൃതാ രാജ്(20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിചച്ത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രൻ. ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയിൽ എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്നാണ് രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്ന് പേരെ വെട്ടേറ്റ് മരിച്ച നിലയിലും കണ്ടെത്തിയത് വെട്ടുകത്തി കൊണ്ട് മൂന്ന് പേരെയും കൊലപ്പെടുത്തിയ…

Read More

തെന്മല കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

തെന്മല കല്ലടയാറിൽ കുളിക്കാനിങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ(23), അൽത്താഫ്(26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു. യുവാക്കളിൽ ഒരാളാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാനിറങ്ങിയപ്പോഴാണ് അടുത്തയാളും അപകടത്തിൽപ്പെട്ടത്. ഇരുവരും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ട് ആളുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസ്സമാകുകയായിരുന്നു. ഇരുപത് മിനിറ്റിന് ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെത്തി.

Read More

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

ശബരിമല തീർഥാടനത്തിന് കർശന സുരക്ഷ; സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് ഉൾപ്പെടെ പരിശോധിക്കും

ശബരിമല തീർഥാടനത്തിന് കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. സംശയമുള്ളവരുടെ ഇരുമുടി കെട്ട് അടക്കം പരിശോധിക്കും. മണ്ഡലകാലം തുടങ്ങും മുമ്പേ വ്യോമനിരീക്ഷണം അടക്കം തുടങ്ങാനും പോലീസ് രൂപരേഖ തയ്യാറാക്കി. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ സന്നിധാനത്ത് മാത്രം 265 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പമ്പയിലും നിലയ്ക്കലിലുമാണ് 190 പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ് ശബരിമല ചീഫ് പോലീസ് കോർഡിനേറ്റർ. ശബരിമലയിൽ ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താൻ…

Read More

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ചക്ര സ്തംഭന സമരം ഇന്ന്. രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും. ഗതാഗത കുരുക്ക് ഉണ്ടാകാത്ത രീതിയിലാകും സമരമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കൊച്ചിയിൽ…

Read More

ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനാണ് തീരുമാനം സമരത്തിന് ശേഷം എറണാകുളം ഡിസിസി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനക ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. വാഹനങ്ങൾ നിർത്തുമെങ്കിലും ഗതാഗത തടസ്സമുണ്ടാകില്ല. റോഡിന്റെ ഒരു…

Read More

“ക​ടു​വ’ സെ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്; ത​ട​ഞ്ഞ​തും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ: സം​ഘ​ർ​ഷം

  കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വ​ഴി ത​ട​ഞ്ഞ് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഷാ​ജി കൈ​ലാ​സി​ന്‍റെ പൃ​ഥ്വി​രാ​ജ് ചി​ത്രം ക​ടു​വ​യു​ടെ സെ​റ്റി​ലേ​ക്കാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, പൊ​ൻ​കു​ന്ന​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ ത​ട​ഞ്ഞു. ഇ​തോ​ടെ ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.

Read More