Headlines

മുല്ലപ്പെരിയാർ; 15 മരം മുറിക്കാൻ അനുമതി നൽകി കേരളം: മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിൻ

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം.ബേബി ഡാം ശക്തിപ്പെടുത്താൻ തടസമായ 3 മരങ്ങൾ ഉൾപ്പെടെ മുറിക്കാനാണ് അനുമതി നൽകിയത്. അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്. കേരളം അംഗീകരിച്ചത് ഏറെ കാലത്തെ ആവശ്യമെന്ന് എം കെ സ്റ്റാലിൻ. ബേബി ഡാം ശക്തിപ്പെടുത്താനുള്ള ശ്രമം വേഗത്തിൽ ആരംഭിക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ബേബിഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് പറഞ്ഞു….

Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്പോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാന്‍…

Read More

പ്രഭാത വാർത്തകൾ

  🔳എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. 🔳മുന്‍ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി…

Read More

ലോക്ക്ഡൗൺ കാലത്തെ പലിശകൾ ഈടാക്കി ബാങ്കുകൾ

  തിരുവനന്തപുരം: കേരളത്തിലെ ലോക്ക്ഡൗൺ കാലത്തെ പലിശകൾ ഈടാക്കി തുടങ്ങിയിരിക്കുകയാണ് പല ബാങ്കുകളും. മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് കടകളും മറ്റു സ്ഥാപനങ്ങളും എല്ലാ അടഞ്ഞുകിടന്നു. എന്നാൽ ആ കാലയളവിലെ തുക തിരിച്ചടക്കാത്തതിന് ഇപ്പോൾ ബാങ്കുകളിൽ നിന്നും നിരന്തരം ജീവനക്കാർ വീടുകളിലെത്തി ഭീക്ഷണിപെടുത്തി ആഴ്ച്ച അടവ് വാങ്ങുകയും അത് പലിശയിലിറക്കുകയും ചെയ്യുന്നു. പലിശയും പിഴപലിശയും കൂട്ടുപലിശയുമായാണ് ബാങ്കുകൾ കണക്ക് കൂട്ടി വാങ്ങുന്നത്. മൈക്രോഫൈനാൻസ് ബാങ്കുകളാണ് ഇതിന് മുന്നിട്ട് നിൽക്കുന്നത്. സിവിൽ സ്കോറും, ഇനി ഒരു ബാങ്കിൽ നിന്നും…

Read More

പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഒഎംആർ പരീക്ഷ; മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി

  പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു സിബിഎസ്ഇ. പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും…

Read More

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ; മന്ത്രി വി ശിവൻകുട്ടി

  പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി…

Read More

ഒന്നും പറയാനില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കൂവെന്ന് ജി സുധാകരൻ

  അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെ കുറിച്ച് പ്രതികരിക്കാതെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എ കെ ജി സെന്ററിൽ നിന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന ജി സുധാകരൻ മാധ്യമപ്രവർത്തകരെ തള്ളി മാറ്റി കാറിൽ കയറുകയായിരുന്നു എ കെ ജി സെന്ററിൽ നിന്നും അദ്ദേഹം നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഗസ്റ്റ്…

Read More

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ കേരളം ഞെട്ടുമോ; ഏറെ പറയാനുണ്ടെന്ന് പ്രഭാ സുരേഷ്

  നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് സ്വപ്‌ന സുരേഷ് മോചിതയായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന ജയിൽമുക്തയാകുന്നത് ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഇവരുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാതെ വാഹനത്തിൽ കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ പ്രഭാ സുരേഷ് ജയിലിൽ എത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. സ്വപ്‌ന പ്രതികരിക്കുമെന്ന് പ്രഭ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മാധ്യമപ്രവർത്തകർ കാത്തുനിന്നതെങ്കിലും…

Read More

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകനും വെട്ടേറ്റു

  മലപ്പുറം പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സുലേഖയെന്ന 52കാരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ ഇവരുടെ ഭർത്താവ് കുഞ്ഞിമൊയ്തീൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം ഭാര്യയെ വെട്ടിയ ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലേഖക്ക് വെട്ടേൽക്കുന്നത്. മകൻ സവാദ് കരച്ചിൽ കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിമൊയ്തിൻ ഇയാളെയും ആക്രമിച്ചു. പരുക്കേറ്റ സവാദിനെയും ആശുപത്രിയിൽ…

Read More

കൊല്ലത്തെ വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ

  കൊല്ലം കുലശേഖരപ്പുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. തീപൊള്ളലേറ്റ് മരിച്ച നളിനാക്ഷിയുടെ(86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. നേരത്തെ നളിനാക്ഷി ആത്മഹത്യ ചെയ്തുവെന്നായിരുന്നു കരുതിയിരുന്നത്. നളിനാക്ഷിയുടെ മരുമകൾ രാധമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഒക്ടോബർ 29നാണ് നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്ന നിഗമനത്തിലേക്ക് എത്തിയെങ്കിലും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് വിശദമായ അന്വേഷണം പോലീസ് നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നളിനാക്ഷിയുടെ തലയ്ക്ക് പരുക്കേറ്റതായി കണ്ടെത്തി. തുടർന്നാണ്…

Read More