മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകനും വെട്ടേറ്റു

 

മലപ്പുറം പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സുലേഖയെന്ന 52കാരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ ഇവരുടെ ഭർത്താവ് കുഞ്ഞിമൊയ്തീൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം

ഭാര്യയെ വെട്ടിയ ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലേഖക്ക് വെട്ടേൽക്കുന്നത്.

മകൻ സവാദ് കരച്ചിൽ കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിമൊയ്തിൻ ഇയാളെയും ആക്രമിച്ചു. പരുക്കേറ്റ സവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.