ലോക്ക്ഡൗൺ കാലത്തെ പലിശകൾ ഈടാക്കി ബാങ്കുകൾ
തിരുവനന്തപുരം: കേരളത്തിലെ ലോക്ക്ഡൗൺ കാലത്തെ പലിശകൾ ഈടാക്കി തുടങ്ങിയിരിക്കുകയാണ് പല ബാങ്കുകളും. മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് കടകളും മറ്റു സ്ഥാപനങ്ങളും എല്ലാ അടഞ്ഞുകിടന്നു. എന്നാൽ ആ കാലയളവിലെ തുക തിരിച്ചടക്കാത്തതിന് ഇപ്പോൾ ബാങ്കുകളിൽ നിന്നും നിരന്തരം ജീവനക്കാർ വീടുകളിലെത്തി ഭീക്ഷണിപെടുത്തി ആഴ്ച്ച അടവ് വാങ്ങുകയും അത് പലിശയിലിറക്കുകയും ചെയ്യുന്നു. പലിശയും പിഴപലിശയും കൂട്ടുപലിശയുമായാണ് ബാങ്കുകൾ കണക്ക് കൂട്ടി വാങ്ങുന്നത്. മൈക്രോഫൈനാൻസ് ബാങ്കുകളാണ് ഇതിന് മുന്നിട്ട് നിൽക്കുന്നത്. സിവിൽ സ്കോറും, ഇനി ഒരു ബാങ്കിൽ നിന്നും…