എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു; 11 ദിവസം നീണ്ട നിരാഹാര സമരം ദീപ അവസാനിപ്പിച്ചു
ഗവേഷക ദീപ പി മോഹനന്റെ മുഴുവൻ ആവശ്യങ്ങളും എംജി സർവകലാശാല അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. വി.സിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാറിനെ നാനോ സെന്ററിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമനിക്കുകയായിരുന്നു. ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീരിച്ചെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു….
