സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗത കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു
സംസ്ഥാനം ഇന്ധനനികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നികുതി കുറയ്ക്കുന്നതുവരെ പിണറായി സർക്കാരിന് ഉറക്കിമില്ലാത്ത രാവുകളാണ് വരാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.